Home News ബൈജൂസിലെ പിരിച്ചുവിടല്‍: ജീവനക്കാര്‍ക്ക് വിശദീകരണക്കത്തുമായി ബൈജു രവീന്ദ്രന്‍

ബൈജൂസിലെ പിരിച്ചുവിടല്‍: ജീവനക്കാര്‍ക്ക് വിശദീകരണക്കത്തുമായി ബൈജു രവീന്ദ്രന്‍

0

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്ന് ചെലവുചുരുക്കലിന്റെ ഭാഗമായി 2500 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തില്‍ പ്രതികരണവുമായി ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. കമ്പനിയുടെ കൂട്ടപ്പിരിച്ചുവിടല്‍ നയത്തിന്റെ ഭാഗമായി വിട്ടുപോകേണ്ടി വന്നവരോട് ഖേദം പ്രകടിപ്പിക്കുന്നതായും അത്രയും പേര്‍ ഒഴിഞ്ഞുപോകുന്നത് തന്റെ ഹൃദയം തകര്‍ക്കുന്നതായും ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ സിഇഒ കൂടിയായ ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി.

ഉദ്ദേശിച്ച രീതിയിലല്ല ഇക്കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ഭംഗിയായി അവസാനിപ്പിക്കണമെന്നാണ് കരുതുന്നത്. ആകെ ജീവനക്കാരില്‍ അഞ്ച് ശതമാനം പേര്‍ക്ക് മാത്രമേ ജോലി നഷ്ടമാകൂ. ഇതൊരു പിരിച്ചുവിടലായി കാണരുത്. അവധിയായി കണക്കാക്കണം. കമ്പനിയിലേക്ക് പുതിയ ആളുകളെ എടുക്കുമ്പോള്‍ ഇങ്ങനെ പോയവര്‍ക്ക് പ്രഥമ പരിഗണന നല്‍കും. ഇക്കാര്യത്തില്‍ ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗത്തില്‍ നിര്‍ദ്ദേശം നല്‍കിയതായും ബൈജു രവീന്ദ്രന്‍ ഇമെയിലിലൂടെ വ്യക്തമാക്കി.

തിരുവനന്തപുരത്തെ ബൈജൂസിന്റെ ഓഫീസ് അടച്ചുപൂട്ടാന്‍ നേരത്തെ കമ്പനി തീരുമാനിച്ചിരുന്നു. ഇവിടെ നിന്ന് പിരിഞ്ഞുപോകാന്‍ ജീവനക്കാര്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here