Home News കണ്ണൂരില്‍ സ്‌കൂള്‍ വരാന്തയില്‍ വെച്ച് വിദ്യാര്‍ത്ഥിയ്ക്ക് തെരുവുനായയുടെ കടിയേറ്റു

കണ്ണൂരില്‍ സ്‌കൂള്‍ വരാന്തയില്‍ വെച്ച് വിദ്യാര്‍ത്ഥിയ്ക്ക് തെരുവുനായയുടെ കടിയേറ്റു

0
കണ്ണൂരില്‍ സ്‌കൂള്‍ വരാന്തയില്‍ വെച്ച് വിദ്യാര്‍ത്ഥിയ്ക്ക് തെരുവുനായയുടെ കടിയേറ്റു

കണ്ണൂര്‍: ചിറ്റാരിപ്പറമ്പില്‍ സ്‌കൂള്‍ വരാന്തയില്‍ വെച്ച് വിദ്യാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. ചിറ്റാരിപ്പറമ്പ് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് നായയുടെ കടിയേറ്റത്.

രണ്ടാം നിലയിലെ ക്ലാസ്സ് മുറിയിലേക്ക് കയറുന്നതിനിടെ വരാന്തയില്‍ വെച്ചാണ് കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. കാലില്‍ കടിച്ചുപിടിച്ച നായയെ വിദ്യാര്‍ത്ഥി മുഷ്ടി ചുരുട്ടി ഉടന്‍ തന്നെ ഇടിച്ചുമാറ്റി. പരിക്കേറ്റ വിദ്യാര്‍ത്ഥി കൂത്തുറമ്പിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here