Home Featured ഷാരോണ്‍ രാജ് വധം: ഗ്രീഷ്മയുടെ അമ്മയും അമ്മാവനും അറസ്റ്റില്‍

ഷാരോണ്‍ രാജ് വധം: ഗ്രീഷ്മയുടെ അമ്മയും അമ്മാവനും അറസ്റ്റില്‍

0

തിരുവനന്തപുരം: കഷായത്തില്‍ കീടനാശിനി കലര്‍ത്തി പാറശ്ശാലയില്‍ ഷാരോണ്‍ രാജ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഗ്രീഷ്മ ആര്‍.നായരുടെ അമ്മയേയും അമ്മാവനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രീഷ്മയുടെ അമ്മ സിന്ധു, സിന്ധുവിന്റെ സഹോദരന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും ഇരുവര്‍ക്കും പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്നലെ ഇരുവരെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഇരുവരെയും ഇന്ന് പാറശ്ശാലയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

ഷാരോണിന് കുടിയ്ക്കാന്‍ നല്‍കിയ കഷായത്തില്‍ കീടനാശിനി കലക്കാന്‍ ഗ്രീഷ്മയെ അമ്മ സഹായിച്ചെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് തെളിവ് നശിപ്പിക്കാന്‍ അമ്മാവനും കൂട്ടുനിന്നു. ഇന്നലെ നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് ഇരുവരുടെയും പങ്ക് പുറത്തുവന്നത്.

അതേസമയം ഗ്രീഷ്മയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായതിന് ശേഷം പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വെച്ച് ഗ്രീഷ്മ ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ അപകടനില തരണം ചെയ്യുകയായിരുന്നു. സുരക്ഷാ വീഴ്ച വരുത്തിയതിന് നെടുമങ്ങാട് സ്റ്റേഷനിലെ രണ്ട് വനിതാ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here