Home Featured സര്‍ക്കാരില്‍ നിന്ന് അവഗണന മാത്രം; കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് കാനായി കുഞ്ഞിരാമന്‍

സര്‍ക്കാരില്‍ നിന്ന് അവഗണന മാത്രം; കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് കാനായി കുഞ്ഞിരാമന്‍

0

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രഥമ കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍. ശില്പങ്ങളുടെ ശോഭ കെടുത്തുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ തീരുമാനം. സംസ്ഥാനത്ത് ശില്പങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും അവ സംരക്ഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ലെന്നും കാനായി കുഞ്ഞിരാമന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂര്‍ പയ്യാമ്പലത്തും തിരുവനന്തപുരത്തെ ശംഖുമുഖത്തും വേളിയിലും താന്‍ സ്ഥാപിച്ച ശില്പങ്ങള്‍ നശിപ്പിക്കപ്പെട്ടതായും പലതും അവഗണിക്കപ്പെട്ട് കിടക്കുന്നതായും കാനായി കുഞ്ഞിരാമന്‍ പറഞ്ഞു. ശംഖുമുഖത്തെ സമുദ്രകന്യകയുടെ ശില്പത്തിന് സമീപം ഒരു വലിയ ഹെലികോപ്റ്റര്‍ കൊണ്ടുവന്ന് സ്ഥാപിച്ച് ആ ശില്പത്തിന്റെ മഹിമ കെടുത്തി. അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനോട് ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ആ വിഷയത്തിന് പരിഹാരം കണ്ടതേയില്ല. വേളിയില്‍ ശില്പങ്ങള്‍ വികൃതമാക്കുകയാണ് മന്ത്രി ചെയ്തത്. അത് എന്തിന് വേണ്ടിയാണ് ചെയ്തതെന്ന് അറിയാം. തത്കാലം അതേക്കുറിച്ച് പറയുന്നില്ല. ഇത്തരം സംഭവങ്ങള്‍ കാണുമ്പോള്‍ തനിക്ക് അംഗീകാരമല്ല വേണ്ടതെന്ന് കാനായി കുഞ്ഞിരാമന്‍ പറഞ്ഞു.

പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here