തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടിയുടെ ആരോപണം. പൊലീസിനെ ആക്രമിക്കുകയാണ് സമരക്കാര്‍ ചെയ്യുന്നത്. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീഷണി ഉണ്ടാക്കുന്നതായും മന്ത്രി ആരോപിച്ചു. ചികിത്സയില്‍ കഴിയുന്ന ലത്തീന്‍ അതിരൂപയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസെപാക്യത്തെ സമരത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നത് അപായകരമായ നീക്കമാണ്. ഡോ.സൂസെപാക്യത്തിന്റെ ആരോഗ്യനിലയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സമരസമിതിയ്ക്കാണെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
അതേസമയം വിഴിഞ്ഞം തുറമുഖ സമരത്തിന് പിന്നില്‍ മന്ത്രി ആന്റണി രാജുവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. യുവമോര്‍ച്ച സംസ്ഥാന പഠനശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖ സമരത്തിന് നേതൃത്വം നല്‍കുന്നതിന് പിന്നില്‍ കൂടംകുളം ആണവനിലയത്തിനെതിരെ സമരം നടത്തിയ അതേ ശക്തികള്‍ തന്നെയാണന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. സമരത്തിന് വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കെ.സുരേന്ദ്രന്‍ ആരോപിച്ചു.