Home National ഡെല്‍ഹിയിലെ ചെരുപ്പ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം; രണ്ട് പേര്‍ മരിച്ചു

ഡെല്‍ഹിയിലെ ചെരുപ്പ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം; രണ്ട് പേര്‍ മരിച്ചു

0

ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ ചെരിപ്പ് നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. നരേല വ്യവസായ മേഖലയിലെ കെട്ടിടത്തില്‍ ചൊവ്വാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവമുണ്ടായത്. മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

തീപിടുത്തത്തില്‍ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. അഗ്നിശമന സേനയുടെ പത്ത് യൂണിറ്റുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. തീ നിയന്ത്രണവിധേയമാക്കിയതായും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here