Home News തിരൂരില്‍ രണ്ട് കുരുന്നുകളെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരൂരില്‍ രണ്ട് കുരുന്നുകളെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0
തിരൂരില്‍ രണ്ട് കുരുന്നുകളെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: തിരൂരില്‍ വീടിന് സമീപത്തെ കുളത്തില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. അമന്‍ സയാന്‍ (3), റിയ(4) എന്നീ കുട്ടികളാണ് മരിച്ചത്. തിരൂര്‍ ഫയര്‍‌സ്റ്റേഷന് സമീപം തൃക്കണ്ടിയൂരിലാണ് ഈ ദാരുണസംഭവം ഉണ്ടായത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

അയല്‍വാസികളും ബന്ധുക്കളുമാണ് മരിച്ച കുട്ടികള്‍. ഉച്ചയ്ക്ക് അംഗനവാടിയില്‍ നിന്ന് വീട്ടിലേക്ക് ഭക്ഷണം കഴിയ്ക്കാനെത്തിയ കുട്ടികള്‍ ഭക്ഷണം കഴിച്ച ശേഷം പുറത്തേക്ക് കളിയ്ക്കാനായി ഓടുകയായിരുന്നു. ഏറെ നേരമായിട്ടും കാണാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ 15 മീറ്റര്‍ അകലെയുള്ള കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here