Home Featured യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവിന് നേരെ ആക്രമണം; പ്രതി പിടിയില്‍

യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവിന് നേരെ ആക്രമണം; പ്രതി പിടിയില്‍

0

സാന്‍ഫ്രാന്‍സിസ്‌കോ: യു.എസ് ജനപ്രതിനിധി സഭാ സ്പീക്കറും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസിക്ക് നേരെ അക്രമണം. സാന്‍ഫ്രാന്‍സിസ്‌കോയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ അക്രമി പോള്‍ പെലോസിയെ ചുറ്റിക കൊണ്ട് അടിയ്ക്കുകയായിരുന്നു. പ്രതിയെ പിന്നീട് പൊലീസ് പിടികൂടി. നാന്‍സി പെലോസി ആക്രമണ സമയത്ത് വാഷിങ്ടണിലായിരുന്നു.

ശസ്ത്രക്രിയയെത്തുടര്‍ന്ന് അല്പകാലമായി വിശ്രമത്തിലായിരുന്ന പോള്‍ പെലോസിയുടെ വസതിയിലേക്ക് ഇടിച്ചുകയറിയാണ് ആക്രമണം നടത്തിയത്. പെലോസിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ മറികടന്നാണ് അക്രമി പെലോസിയുടെ വീടിനുള്ളില്‍ അതിക്രമിച്ച് കയറിയത്. അകത്തുകടന്നയുടന്‍ ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു. ഒപ്പം നാന്‍സി പെലോസി എവിടെയെന്ന് ആക്രോശിക്കുകയും ചെയ്തു. സംഭവം നടന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടിയെങ്കിലും പൊലീസ് മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here