
തിരുവനന്തപുരം: വടക്ക് കിഴക്കന്‍ മണ്‍സൂണ്‍(തുലാവര്‍ഷം) തമിഴ്‌നാട്ടില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തമിഴ്‌നാട്, കാരയ്ക്കല്‍ എന്നിവിടങ്ങളിലും ആന്ധ്രയുടെ തീരപ്രദേശത്തും മണ്‍സൂണ്‍ എത്തിയിട്ടുണ്ട്. കേരളത്തില്‍ തുലാവര്‍ഷം നാളെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാളെ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളിലും മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം കേരള-കര്‍ണ്ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അറിയിച്ചിട്ടുണ്ട്.