
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്തിയ കാരിയറും തട്ടിയെടുക്കാനെത്തിയ സംഘവും പൊലീസ് പിടിയിലായി. ദുബായില്‍ നിന്ന് സ്വര്‍ണ്ണം കടത്തിക്കൊണ്ടുവന്ന കണ്ണൂര്‍ തളിപ്പറമ്പ് നടുവില്‍ സ്വദേശി മുഹമ്മദ് അനീസും, ഇയാളുടെ അറിവോടെ കണ്ണൂരില്‍ നിന്നെത്തിയ നാലംഗ സംഘവുമാണ് പൊലീസ് പിടിയിലായത്. പിടികൂടിയവരില്‍ നിന്ന് ഐഫോണുകളും 54 ഗ്രാം സ്വര്‍ണ്ണവും പിടിച്ചെടുത്തു.
ഐഫോണുകളും സ്വര്‍ണ്ണവുമായി വിമാനത്തിലെത്തിയ മുഹമ്മദ് അനീസിനെ പുറത്തെത്തുമ്പോള്‍ തട്ടിക്കൊണ്ടുപോകാനാണ് നാലംഗസംഘവുമായി ധാരണയുണ്ടാക്കിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.