
തൃശ്ശൂര്‍: ലഹരിസംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ ആക്രമണം. മതിലകം എസ്.ഐ മിഥുന്‍ മാത്യുവിന് നേരെയാണ് ക്രിമിനല്‍ സംഘം ആക്രമണം നടത്തിയത്. ആക്രണത്തില്‍ എസ്.ഐയുടെ മുഖത്തിന് പരിക്കേല്‍ക്കുകയും പൊലീസ് ജീപ്പ് തകര്‍ക്കപ്പെടുകയും ചെയ്തു. സംഭവത്തില്‍ എടവിലങ്ങാട് സ്വദേശികളായ സൂരജ്, അജിത്ത്, അഖില്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
ലഹരിവില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അവരെ പിടികൂടുന്നതിനായി പരിശോധനയ്ക്ക് പോവുകയായിരുന്നു പൊലീസ്. ഇതിനിടെ ശ്രീനാരായണപുരം പതിയാശ്ശേരി എന്ന സ്ഥലത്ത് വെച്ച് വഴിയരികില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മൂവര്‍ സംഘത്തെ കണ്ട് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ ഇവര്‍ പൊലീസിന് നേരെ ആക്രമണത്തിന് മുതിരുകയായിരുന്നു. എസ്.ഐയെ ആക്രമിക്കുന്നത് കണ്ട് മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് ബലപ്രയോഗത്തിലാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, പൊലീസ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.