Home News പെരിയാറില്‍ കുളിയ്ക്കാനിറങ്ങിയ കോളെജ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

പെരിയാറില്‍ കുളിയ്ക്കാനിറങ്ങിയ കോളെജ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

0

തൊടുപുഴ: ഇടുക്കി ചെറുതോണിക്ക് സമീപം പെരിയാറില്‍ കുളിയ്ക്കാനിറങ്ങിയ കോളെജ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. റാന്നി അത്തിക്കയം സ്വദേശി അഭിജിത്ത് (20) ആണ് മരിച്ചത്. മുരിക്കാശ്ശേരി രാജമുടി മാര്‍ സ്ലീവാ കോളെജിലെ മൂന്നാം വര്‍ഷ ജിയോളജി വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്.

ഒഴുക്കില്‍പ്പെട്ട അഭിജിത്തിനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here