തിരുവനന്തപുരം: മ്യൂസിയത്തിന് മുന്നില്‍ യുവതിക്ക് നേരെ അതിക്രമം നടത്തിയ പ്രതിയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ സംഭവത്തില്‍ പൊലീസിന് ഇതുവരെ പ്രതിയെ പിടിയ്ക്കാന്‍ സാധിച്ചിട്ടില്ല. നേരത്തെ ദുര്‍ബ്ബലമായ വകുപ്പുകള്‍ ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തെന്ന വിമര്‍ശനമുണ്ടായിരുന്നു.
പുലര്‍ച്ചെ നടക്കാനിറങ്ങിയ വനിതാ ഡോക്ടറെയാണ് കാറിലെത്തിയയാള്‍ കടന്നുപിടിച്ചത്. പ്രതിയുടെ പിന്നാലെ യുവതി ഓടുന്നതും വീഴുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് പരാതിക്കാരിയായ യുവതി ആരോപിക്കുന്നത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ യുവതി പരാതിനല്‍കിയെങ്കിലും പ്രതിയെ കണ്ടെത്തുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായി ചൂണ്ടിക്കാണിക്കുന്നു.
അതേസമയം സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.