Home Featured വിഴിഞ്ഞം സമരം: കര്‍ശന നടപടികളെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സമരക്കാരോട് ഹൈക്കോടതി

വിഴിഞ്ഞം സമരം: കര്‍ശന നടപടികളെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സമരക്കാരോട് ഹൈക്കോടതി

0
വിഴിഞ്ഞം സമരം: കര്‍ശന നടപടികളെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സമരക്കാരോട് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിയ്‌ക്കെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി. സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയിലേക്ക് കടക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കുകയായിരുന്നു. പദ്ധതി പ്രദേശത്തെ റോഡിന് മുന്നിലെ തടസ്സങ്ങള്‍ നീക്കിയേ പറ്റൂ എന്നും സമരം ക്രമാസമാധാനത്തിന് ഭീഷണിയാകരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തുറമുഖ നിര്‍മ്മാണത്തിന് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. സമരം അക്രമാസക്തമാവുകയാണെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും തടസ്സപ്പെടുത്തുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി വീണ്ടും തിങ്കളാഴ്ച കോടതി പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here