
കൊച്ചി: ദുബായില്‍ നിന്ന് കടത്താന്‍ ശ്രമിച്ച ഏഴ് കിലോ സ്വര്‍ണ്ണവുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ച് യാത്രക്കാര്‍ പിടിയില്‍. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്. വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് മൂന്നര കോടിയിലേറേ രൂപ വിലവരും.
ദുബായ്- കൊച്ചി- ഡെല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് സ്വര്‍ണ്ണമിശ്രിതം കണ്ടെടുത്തത്. ദുബായില്‍ നിന്ന് സ്വര്‍ണ്ണം എത്തിച്ച രണ്ട് പേരും ഡെല്‍ഹിയിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് പേരുമാണ് അറസ്റ്റിലായത്. സ്വര്‍ണ്ണം ഡെല്‍ഹിയിലെ ആഭ്യന്തര ടെര്‍മിനലിലൂടെ പുറത്തെത്തിയ്ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.