കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല ക്യാംപസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. എസ്.എഫ്.ഐ ബോര്‍ഡ് സ്ഥാപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലെ മുറികളില്‍ തീയിടുകയും ചെയ്തിട്ടുണ്ട്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തിയിരുന്നു.