Home Health കോഴിക്കോട് വീണ്ടും ഷിഗെല്ല; ആറ് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും ഷിഗെല്ല; ആറ് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

0

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്ള ആറ് വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ ഒന്ന്, 18 വാര്‍ഡുകളിലാണ് ഷിഗെല്ല കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ജനങ്ങളെ ബോധവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ താമസിക്കുന്ന പത്ത് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പനിയും വയറിളക്കവും മൂലം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളെജിലും ചികിത്സ തേടുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here