Home News ഡോ.എം.ആര്‍ ബൈജു പുതിയ പി.എസ്.സി ചെയര്‍മാന്‍

ഡോ.എം.ആര്‍ ബൈജു പുതിയ പി.എസ്.സി ചെയര്‍മാന്‍

0

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ (പി.എസ്.സി) പുതിയ ചെയര്‍മാനായി ഡോ.എം.ആര്‍ ബൈജുവിനെ നിയമിച്ചു. നിലവിലെ പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീറിന്റെ കാലാവധി ഈ മാസം 30-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചെയര്‍മാനെ നിയമിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് എം.ആര്‍.ബൈജുവിനെ പുതിയ പി.എസ്.സി ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനിച്ചത്.

2017 മുതല്‍ പി.എസ്.സി അംഗമായ ഡോ.എം.ആര്‍ ബൈജു തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയാണ്. തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ്ങ് കോളെജില്‍ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ പ്രൊഫസറായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here