Home Featured ചട്ടങ്ങള്‍ പാലിക്കാതെ നിയമനം: രണ്ട് സര്‍വ്വകലാശാല വിസിമാര്‍ക്ക് കൂടി ഗവര്‍ണറുടെ കാരണംകാണിക്കല്‍ നോട്ടീസ്

ചട്ടങ്ങള്‍ പാലിക്കാതെ നിയമനം: രണ്ട് സര്‍വ്വകലാശാല വിസിമാര്‍ക്ക് കൂടി ഗവര്‍ണറുടെ കാരണംകാണിക്കല്‍ നോട്ടീസ്

0
ചട്ടങ്ങള്‍ പാലിക്കാതെ നിയമനം: രണ്ട് സര്‍വ്വകലാശാല വിസിമാര്‍ക്ക് കൂടി ഗവര്‍ണറുടെ കാരണംകാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: യുജിസി ചട്ടങ്ങള്‍ പാലിക്കാതെ നിയമനം നടത്തിയെന്നതില്‍ സംസ്ഥാനത്തെ രണ്ട് സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് കൂടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഡിജിറ്റല്‍ സര്‍വ്വകലാശാല, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല എന്നീ സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ക്കാണ് നോട്ടീസ് അയച്ചത്.

ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല വിസിയുടെ നിയമനം റദ്ദാക്കിയ കേസിലെ വിധി പ്രകാരം ഡിജിറ്റല്‍ സര്‍വ്വകലാശാല വി.സി ഡോ.സജി ഗോപിനാഥ്, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല വി.സി ഡോ.മുബാറക് പാഷ എന്നിവര്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്. ഇരുവരുടെയും നിയമനത്തില്‍ യുജിസി ചട്ടലംഘനങ്ങളുണ്ട്. പുറത്തുപോകാതിരിക്കാനുള്ള കാരണം നവംബര്‍ നാലിനകം അറിയിക്കാനാണ് ഗവര്‍ണറുടെ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

നേരത്തെ കെ.ടി.യു വിസി ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളിലെ ഒന്‍പത് വിസിമാര്‍ക്ക് മറുപടി നല്‍കാനുള്ള സമയം നവംബര്‍ മൂന്ന് വരെ നല്‍കിയിരുന്നു. ഇവരുടെ കൂടി വിശദീകരണം കേട്ടശേഷമാകും ഗവര്‍ണര്‍ തുടര്‍നടപടികളെടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here