Home News റോഡില്‍ ഭീതിപരത്തി രൂപമാറ്റം വരുത്തിയ കാറില്‍ സഞ്ചാരം; വാഹനഉടമയ്‌ക്കെതിരെ നടപടി

റോഡില്‍ ഭീതിപരത്തി രൂപമാറ്റം വരുത്തിയ കാറില്‍ സഞ്ചാരം; വാഹനഉടമയ്‌ക്കെതിരെ നടപടി

0

തിരുവനന്തപുരം: സൈലന്‍സറില്‍ നിന്നും തീ പുറത്തേക്ക് വരുന്ന തരത്തില്‍ വാഹനത്തില്‍ രൂപമാറ്റം വരുത്തി റോഡില്‍ ഭീതി പരത്തിയ കാറിനെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കെ.എല്‍- 19 എം 9191 എന്ന നമ്പറിലുള്ള വാഹനത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച പരാതിയെത്തുടര്‍ന്നാണ് നടപടി. തിരുവനന്തപുരം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നിര്‍ദ്ദേശപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വാഹനഉടമയുടെ വീട്ടിലെത്തി കാര്‍ പരിശോധനയ്ക്കായി ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

വാഹനം ഓടിച്ച ആള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here