തിരുവനന്തപുരം: കായലില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി രഞ്ജിത്ത്(33)-ന്റെ മൃതദേഹമാണ് രാവിലെ 11.30-ഓടെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് രഞ്ജിത്തിനെ കാണാതായത്.
സുഹൃത്തുക്കള്‍ക്കൊപ്പം പോകുന്നതിനിടെ വള്ളം മറിഞ്ഞ് അപകടമുണ്ടാവുകയായിരുന്നു. അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ അന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് വീണ്ടും പ്രത്യേക സ്‌കൂബാഡൈവിങ് സംഘത്തിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തിയതിനെത്തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്റര്‍ മാറിയാണ് മൃതദേഹം ലഭിച്ചത്. രഞ്ജിത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.