
കൊച്ചി: സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളിലെ ഒമ്പത് വിസിമാര്‍ രാജിവെക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവിനെതിരെ വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നിര്‍ദ്ദേത്തിനെതിരെ വിസിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വൈകിട്ട് നാല് മണിക്ക് ഈ ഹര്‍ജികള്‍ പരിഗണിക്കും.
ഇന്ന് ദീപാവലി പ്രമാണിച്ച് കോടതി അവധിയാണെങ്കിലും ഹര്‍ജിയുടെ അടിയന്തര സ്വഭാവം പരിഗണിച്ചാണ് വൈകിട്ട് പ്രത്യേക സിറ്റിങ്ങ് നടത്താന്‍ തീരുമാനിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുക.
സംസ്ഥാനത്തെ ഒന്‍പത് സര്‍വ്വകലാശാലകളിലെ വിസിമാരോട് രാവിലെ 11.30-ന് മുമ്പ് രാജി സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആരും രാജിസമര്‍പ്പിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇവരെ അറിയിച്ചിരുന്നു. ഗവര്‍ണറുടെ അന്ത്യശാസനം നിയമപരമായി നേരിടുമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. അതേസമയം ആറ് വിസിമാര്‍ ഗവര്‍ണറുടെ ഉത്തരവുമായി ബന്ധപ്പെട്ട് രാജ്ഭവന് വിശദീകരണം നല്‍കിയിട്ടുണ്ട്.