Home News വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം: പശുവിനെ കൊന്നു

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം: പശുവിനെ കൊന്നു

0
വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം: പശുവിനെ കൊന്നു

കല്‍പ്പറ്റ: വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. ചീരാല്‍ കുടുക്കി സ്വദേശി സ്‌കറിയയുടെ പശുവിനെ കടുവ കൊന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയതോടെ കടുവ ഓടി രക്ഷപ്പെടുകയായിരുന്നു. വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ ചോരയില്‍ കുതിര്‍ന്ന് കിടക്കുന്ന പശുവിനെയാണ് വീട്ടുകാര്‍ കാണുന്നത്. പശുവിന്റെ കഴുത്തിനാണ് കടിയേറ്റത്. ഒരാഴ്ച മുമ്പും പ്രദേശത്ത് കടുവയിറങ്ങിയിരുന്നു.

ചീരാലില്‍ കഴിഞ്ഞ ഒരുമാസത്തോളമായി കടുവയുടെ ആക്രമണം തുടരുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചീരാലിലെ പല പ്രദേശങ്ങളിലായി എട്ടു പശുക്കള്‍ കടുവയുടെ ആക്രമണത്തില്‍ ചത്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് വ്യാപകമായ തിരച്ചില്‍ നടത്തി വരികയാണ്. പത്തു സംഘങ്ങളായി തിരിഞ്ഞ് കഴിഞ്ഞദിവസവും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിയിരുന്നു. പ്രദേശത്ത് മൂന്നു കൂടുകളും 16 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കടുവയെ ഇതുവരെ പിടികൂടാനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here