Home News സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ സിപിഎമ്മിലെ മുന്‍ മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണം: കെ.സുധാകരന്‍

സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ സിപിഎമ്മിലെ മുന്‍ മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണം: കെ.സുധാകരന്‍

0
സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ സിപിഎമ്മിലെ മുന്‍ മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണം: കെ.സുധാകരന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ സി.പി.എമ്മിലെ മുന്‍ മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. തെളിവുകള്‍ നിരത്തിയാണ് സ്വപ്‌ന ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സിപിഎമ്മിലെപ്പോലെ ലൈംഗികാതിക്രമങ്ങള്‍ വേറെ പാര്‍ട്ടിയില്‍ നടന്നിട്ടുണ്ടോ? എല്‍ദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ പ്രതികരിച്ചവര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും സുധാകരന്‍ ചോദിച്ചു.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ആക്ഷേപം വന്നപ്പോള്‍ തന്നെ തങ്ങള്‍ പ്രതികരിച്ചു. എല്‍ദോസിനെതിരെ കേസെടുത്തതുപോലെ, സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍മന്ത്രിമാര്‍ അടക്കം സിപിഎം നേതാക്കളുടെ പേരിലും കേസെടുക്കണം. എല്‍ദോസിന് ഒരു നിയമവും, സിപിഎം നേതാക്കള്‍ക്ക് മറ്റൊരു നിയമവുമാണോ ഉള്ളതെന്നും സുധാകരന്‍ ചോദിച്ചു. രാജ്യത്ത് എല്ലാവര്‍ക്കും ഒരു നിയമമല്ലേ ഉള്ളത്. അതുകൊണ്ട് സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്ന് കെ.സുധാകരന്‍ പറഞ്ഞു.

സിപിഎമ്മിനകത്ത് ഇത് ആദ്യത്തെ സംഭവമല്ലെന്ന് തങ്ങള്‍ക്കറിയാം. എവിടെ നിന്ന് ആരംഭിച്ചു, എത്രകാലം, ആരെയൊക്കെ, ഏതൊക്കെ ആളുകളെ പീഡിപ്പിച്ചു എന്നൊക്കെ ചരിത്രത്തിനകത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. സിപിഎമ്മിനകത്ത് നടന്നതുപോലെ ലൈംഗികാതിക്രമങ്ങള്‍ വേറൊരു പാര്‍ട്ടിയിലും നടന്നിട്ടില്ല. എന്നിട്ടും വമ്പന്മാരാണ്, സല്‍സ്വഭാവികളാണ് എന്നാണ് ഭാവം. സ്വപ്‌ന പറഞ്ഞതുകൊണ്ട് പൊലീസ് അന്വേഷിക്കേണ്ട എന്നുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here