Home News ബെംഗലൂരുവില്‍ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ് മരിച്ച നിലയില്‍

ബെംഗലൂരുവില്‍ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ് മരിച്ച നിലയില്‍

0
ബെംഗലൂരുവില്‍ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ് മരിച്ച നിലയില്‍

ബെംഗലൂരു: മൂന്നംഗ മലയാളി കുടുംബത്തെ ബെംഗലൂരുവില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി കെ.സന്തോഷ് കുമാറും ഭാര്യയും 17 വയസ്സുള്ള മകളുമാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം.

ബെംഗളൂരു എച്ച്.എസ്.ആര്‍ ലേഔട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സന്തോഷ് കുമാറിന്റെ വീട്ടില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് അയല്‍വാസികള്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. ബൊമ്മനഹള്ളിയില്‍ ഒരു സ്ഥാപനം നടത്തുകയാണ് സന്തോഷ് കുമാര്‍.

ഇവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുള്ളതായി സുഹൃത്തുകള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പണം നല്‍കാനുള്ളവരുടെ വിവരങ്ങള്‍ സംബന്ധിച്ച് സന്തോഷ് കുമാര്‍ സുഹൃത്തുകള്‍ക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നതായാണ് ഇവര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here