
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്കെതിരെ പാര്‍ട്ടി നടപടി വൈകിയത് തെറ്റായിപ്പോയെന്ന് കെ.മുരളീധരന്‍ എം.പി. എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സംരക്ഷിക്കില്ലെന്നും ഒളിവിലിരിക്കുന്നയാള്‍ എവിടെയാണെന്ന് കണ്ടുപിടിക്കേണ്ടതിന്റെ ഉത്തരവാദിത്തം പൊലീസിനാണെന്നും അദ്ദേഹം പറഞ്ഞു.
എല്‍ദോസ് കുന്നപ്പിള്ളിയുടെ പ്രവൃത്തിയെ അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞ കെ.മുരളീധരന്‍ ഇത്തരം ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ടെന്ന് പ്രതികരിച്ചു. അദ്ദേഹം ഒളിവില്‍ പോയത് തെറ്റാണെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.
അതേസമയം ബലാല്‍സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് വിശദീകരണം തേടിയ കെ.പി.സി.സിക്ക് എഎം.എല്‍.എ മറുപടി നല്‍കേണ്ട അവസാനദിവസമാണിന്ന്. അനുവദിച്ച സമയത്തില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത അച്ചടക്കനടപടിയുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.