Home National കനത്ത മഴ: ബെംഗലൂരു നഗരം വീണ്ടും വെള്ളക്കെട്ടില്‍

കനത്ത മഴ: ബെംഗലൂരു നഗരം വീണ്ടും വെള്ളക്കെട്ടില്‍

0

ബെംഗലൂരു: ബുധനാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയില്‍ ബെംഗലൂരു നഗരം വെള്ളത്തിനടിയിലായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ബെല്ലന്‍ഡൂരിലെ ഐടി സോണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും വെള്ളം കയറി. പല റോഡുകളിലും വെള്ളം ഉയര്‍ന്ന അവസ്ഥയിലാണ്. നിരവധി വാഹനങ്ങളും വീടുകളും വെള്ളത്തിനടിയിലായി. നഗരത്തില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് ബെംഗലൂരുവില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസവും ബെംഗലൂരു നഗരത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് വെള്ളം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ദിവസങ്ങളോളം സ്‌കൂളുകളും സ്ഥാപനങ്ങളും അടച്ചിടേണ്ട സാഹചര്യമായിരുന്നു. വിമാനഗതാഗതത്തെയും മഴ ബാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here