Home Featured ബലാല്‍സംഗക്കേസ്: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്ക് മുന്‍കൂര്‍ ജാമ്യം

ബലാല്‍സംഗക്കേസ്: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്ക് മുന്‍കൂര്‍ ജാമ്യം

0
ബലാല്‍സംഗക്കേസ്: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്ക് മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: ബലാല്‍സംഗക്കേസില്‍ കോണ്‍ഗ്രസ് നേതാവും പെരുമ്പാവൂര്‍ എം.എല്‍.എയുമായ എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് മുന്‍കൂര്‍ ജാമ്യം. മറ്റന്നാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് തിരുവനനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണ്‍, പാസ്‌പോര്‍ട്ട് എന്നിവ ഹാജരാക്കാനും കോടതി നിര്‍ദ്ദേമുണ്ട്. സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റ് ഇടരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരിയായ അധ്യാപികയുടെ വാദവും കോടതി കേട്ടിരുന്നു.

അധ്യാപികയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെ വധശ്രമത്തിനുള്ള വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവളത്തെ ആത്മഹത്യാ പോയിന്റിന് സമീപത്ത് വെച്ച് കടലിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചുവെന്ന മൊഴിയിലാണിത്.

തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി കോവളത്ത് വെച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. പീഡനപരാതിയില്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം കേസെടുത്തതിനെത്തുടര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളി ഒളിവില്‍ പോവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here