തിരുവനന്തപുരം: കേരളത്തിന്റെ സമരനായകന്‍ വി.എസ് അച്യുതാനന്ദന്‍ നൂറാം വയസ്സിലേക്ക്. തിരുവനന്തപുരത്ത് മകന്‍ വി.എസ്.അരുണ്‍ കുമാറിന്റെ വസതിയില്‍ വിശ്രമത്തില്‍ കഴിയുന്ന അച്യുതാനന്ദന്റെ 99-ാം പിറന്നാള്‍ ദിനം വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് കടന്നുപോകുന്നതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തെ നെഞ്ചേറ്റിയ ജനലക്ഷങ്ങള്‍ക്കും ഇത് ആഘോഷവേളയാണ്.
1923 ഒക്ടോബര്‍ 20-നാണ് ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വി.എസ്. അച്യുതാനന്ദന്‍ ജനിച്ചത്. ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് 1940 മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ച വി.എസ് അന്ന് മുതല്‍ പോരാട്ടത്തിന്റെ പാതയിലായിരുന്നു.
82 വര്‍ഷത്തെ രാഷ്ട്രീയജീവിതത്തില്‍ വിഎസിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത അനുഭവങ്ങളാണ്. വളര്‍ച്ചയും തളര്‍ച്ചയും ഒരേപോലെ അദ്ദേഹം നേരിട്ടു. മൂന്ന് തവണ കേരളത്തിന്റെ പ്രതിപക്ഷ നേതാവായും മൂന്ന് തവണ പാര്‍ട്ടി സെക്രട്ടറിയായും കളം നിറഞ്ഞു. 2006 മുതല്‍ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായി. അതിലുമപ്പുറം ജനഹൃദയങ്ങളിലാണ് വിഎസിന്റെ സ്ഥാനം. ദുര്‍ബ്ബലര്‍ക്ക് വേണ്ടിയും കയ്യേറ്റങ്ങള്‍ക്കെതിരെയും ശക്തമായി പോരാടി. പ്രായം വകവെയ്ക്കാതെ കുന്നും മലകളും കയറിയിറങ്ങി പരിസ്ഥിതി സംരക്ഷണത്തിനും ജീവജലത്തിന് വേണ്ടിയും അദ്ദേഹം ശബ്ദമുയര്‍ത്തി.
2019-ല്‍ പക്ഷാഘാതെത്തത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശ്രമജീവിതം നിര്‍ദ്ദേശിച്ചതിനാല്‍ വിഎസ് ഇപ്പോള്‍ തിരുവനന്തപുരത്തെ മകന്റെ വീട്ടിലാണ്. സന്ദര്‍ശകര്‍ക്ക് കര്‍ശനനിയന്ത്രണമുള്ളതിനാല്‍ ആഘോഷപരിപാടികള്‍ കാര്യമായില്ല. എങ്കിലും നിരവധി പ്രമുഖര്‍ വിഎസിന് നേരിട്ടും അല്ലാതെയും ആശംസകളര്‍പ്പിക്കുന്നു.