തിരുവനന്തപുരം: വാവാ സുരേഷ് സഞ്ചരിച്ച കാറില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് അപകടം. സംഭവത്തില്‍ വാവാ സുരേഷിന് പരിക്കേറ്റു. കൊല്ലം- തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയിലെ തട്ടത്തുമലയില്‍ വെച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ മുഖത്ത് പരിക്കേറ്റ വാവാ സുരേഷിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.