മുംബൈ: ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയിലെത്തി. രൂപയുടെ മൂല്യം ഏറ്റവും കുറഞ്ഞ് ഡോളറിനെതിരെ ഇന്ന് 83 കടന്നപ. വിനിമയത്തിനിടെ 61 പൈസയുടെ നഷ്ടവുമായി 83.01 എന്ന നിരക്കിലാണ് രൂപയുടെ മൂല്യം താഴ്ന്നത്.
യു.എസ് ട്രഷറി വരുമാനം വര്‍ദ്ധിച്ച് ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതാണ് രൂപയ്ക്ക് വിനയായത്. ഇന്ന് വിനിമയത്തിന്റെ തുടക്കത്തില്‍ 82.32 എന്ന നിരക്കിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. ഇന്നലെ 82.40 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിപ്പിച്ചത്.
ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതിന് പുറമേ ആഭ്യന്തര വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്, അസംസ്‌കൃത എണ്ണയുടെ വിലവര്‍ദ്ധന തുടങ്ങിയ ഘടകങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്.