Home National തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് ജനാധിപത്യത്തെ ശക്തിപ്പെടുത്തി; തരൂരുമായി ചര്‍ച്ച നടത്തിയെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് ജനാധിപത്യത്തെ ശക്തിപ്പെടുത്തി; തരൂരുമായി ചര്‍ച്ച നടത്തിയെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

0

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ശശി തരൂരിനെ അഭിനന്ദിച്ച് പുതിയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. പാര്‍ട്ടിയെ ഭാവിയില്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നതില്‍ തരൂരുമായി ചര്‍ച്ച ചെയ്‌തെന്ന് ഖാര്‍ഗെ പറഞ്ഞു. സോണിയാ ഗാന്ധിയോടും ഓരോ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനോടും നന്ദി പറയുകയാണ്. സോണിയാഗാന്ധിയുടെ നേതൃത്വത്തിലാണ് രണ്ട് തവണ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഡെല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.

പാര്‍ട്ടിയില്‍ വലിപ്പച്ചെറുപ്പമുണ്ടാവില്ല. ജനാധിപത്യ സ്ഥാപനങ്ങളെ ആക്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളെ എല്ലാവരുമായി ചേര്‍ന്ന് നേരിടുമെന്നും ഖാര്‍ഗെ പറഞ്ഞു. അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്തി കോണ്‍ഗ്രസ് ജനാധിപത്യത്തെ ശക്തിപ്പെടുത്തി. മാതൃകാപരമായ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here