
തിരുവനന്തപുരം: കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാന്‍ നിയമിച്ച രണ്ടംഗ സേര്‍ച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വ്വകലാശാല വിസി നിയമനത്തെച്ചൊല്ലി സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടെയാണ് ഗവര്‍ണറുടെ പുതിയ നടപടി. നവംബര്‍ നാലിനാണ് കമ്മിറ്റിയുടെ കാലാവധി അവസാനിക്കുക.
കഴിഞ്ഞ ദിവസം സേര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ നിന്ന് വിട്ടുനിന്ന 15 സെനറ്റംഗങ്ങളെ ഗവര്‍ണര്‍ നീക്കിയിരുന്നു. അവര്‍ക്ക് പകരം പകരക്കാരെ നിയമിക്കുന്ന കാര്യം പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ പൂര്‍ണ്ണ കമ്മിറ്റിക്ക് പ്രവര്‍ത്തിക്കുന്നത് സമയം ലഭിക്കുന്നതിന് വേണ്ടിയാണ് കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത്. സര്‍വ്വകലാശാല നിയമനുസരിച്ച് മൂന്ന് മാസമാണ് കമ്മിറ്റിക്ക് കാലാവധി നിശ്ചയിച്ചിട്ടുള്ളത്.
യുജിസിയുടെയും ഗവര്‍ണറുടെയും പ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പുതിയ വിസിയെ തെരഞ്ഞെടുക്കാനുള്ള സേര്‍ച്ച് കമ്മിറ്റിക്ക് ഗവര്‍ണര്‍ രൂപം നല്‍കിയത്.