ലണ്ടന്‍: ഹാരി പോട്ടര്‍ സിനിമകളിലൂടെ ശ്രദ്ധേയനായ സ്‌കോട്ടിഷ് താരം റോബി കോള്‍ട്രെയ്ന്‍ (72) അന്തരിച്ചു. സ്‌കോട്ട്‌ലന്റിലെ ആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. രണ്ട് വര്‍ഷത്തോളമായി രോഗബാധിതനായിരുന്നു അദ്ദേഹം.
ഹാരി പോട്ടര്‍ പരമ്പരയിലെ ഹാഗ്രിഡ് എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടും ആരാധകരുള്ള താരമാണ് റോബി കോള്‍ട്രെയ്ന്‍. 2001 മുതല്‍ 2011 വരെ പുറത്തിറങ്ങിയ എട്ട് ഹാരി പോട്ടര്‍ ചിത്രങ്ങളിലും റോബി കഥാപാത്രമായി. ഹാരി പോട്ടര്‍ 20ത് ആനിവേഴ്‌സറി; റിട്ടേണ്‍ ടു ഹോഗ്വാര്‍ഡ്‌സ് ആണ് ഒടുവിലെത്തിയത്.
ജനപ്രിയ ബ്രിട്ടീഷ് ടെലിവിഷന്‍ സീരീസായ ക്രാക്കറിലൂടെയാണ് റോബി ശ്രദ്ധിക്കപ്പെട്ടത്. ക്രാക്കറിലെ അഭിനയത്തിന് മികച്ച നടനുള്ള ബ്രിട്ടീഷ് ടെലിവിഷന്‍ അക്കാദമി അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ജെയിംസ് ബോണ്ട് ചിത്രം ഗോള്‍ഡന്‍ ഐ, ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രശസ്ത ചിത്രങ്ങള്‍.