വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും അപകടകാരിയായ രാജ്യങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാനെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഒരു തരത്തിലുള്ള ഉറപ്പുമില്ലാതെയാണ് പാക്കിസ്ഥാന്‍ ആണവായുധങ്ങള്‍ കൈവശം വെച്ചിരിക്കുന്നതെന്നും ബൈഡന്‍ കുറ്റപ്പെടുത്തി. ലോസ് ഏഞ്ചല്‍സില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ബൈഡന്‍ പാക്കിസ്ഥാനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നത്. ആദ്യമായാണ് ബൈഡന്‍ പാക്കിസ്ഥാനെതിരെ ഇത്ര രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നത്.
ചൈനയെയും റഷ്യയെയും സംബന്ധിച്ച അമേരിക്കയുടെ വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു പാക്കിസ്ഥാനെക്കുറിച്ചുള്ള പരാമര്‍ശം. ലോകം അനുദിനം മാറിക്കൊണ്ടിരിക്കുകയാണെന്ന് റഷ്യയുടെ യുക്രെയ്ന്‍ ആക്രമണം ഉദ്ധരിച്ച് ബൈഡന്‍ ഓര്‍മ്മപ്പെടുത്തി. യുക്രെയ്ന്‍ ആക്രമണം ലോകരാജ്യങ്ങളില്‍ വിവിധ തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. യു.എസിന് മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തിലും അത് മാറ്റമുണ്ടാക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.