
തിരുവനന്തപുരം: ബലാല്‍സംഗക്കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ട പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 20-ന് കോടതി വിധി പറയും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. എല്‍ദോസിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം എം.എല്‍.എ ഒളിവിലല്ലെന്നായിരുന്നു പ്രതിഭാഗം വാദം. എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാന്‍ തയ്യാറാണെന്നും പ്രതിഭാഗം കോടതിയില്‍ വ്യക്തമാക്കി.
പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ജാമ്യം നല്‍കിയാല്‍ എം.എല്‍.എ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. വാദത്തിന് ബലം നല്‍കാന്‍ പരാതിക്കാരിയുടെ മൊഴിയും നിലവില്‍ ശേഖരിച്ച തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.
തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. പൊലീസ് പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.