Home News പാലക്കാട് ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു

പാലക്കാട് ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു

0

പാലക്കാട്: കഞ്ചിക്കോടിന് സമീപം ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു. കന്യാകുമാരിയില്‍ നിന്ന് അസമിലേക്ക് പോവുകയായിരുന്ന വിവേക് എക്‌സ്പ്രസാണ് ആനയെ ഇടിച്ചത്. ഇരുപത് വയസ്സുള്ള പിടിയാനയാണ് ചെരിഞ്ഞത്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം.

കഞ്ചിക്കോടിന് സമീപം കൊട്ടാമുട്ടിയില്‍ വെച്ചാണ് അപകടമുണ്ടായത്. കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോയ ആനയെയാണ് ട്രെയിന്‍ ഇടിച്ചത്.

സംഭവത്തെത്തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരും വനംവകുപ്പ് സംഘവും സ്ഥലത്തെത്തി. ആനയെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇവിടെത്തന്നെ സംസ്‌കരിക്കാനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here