Home News മുടി നീട്ടി വളര്‍ത്തിയതിന് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; കണ്ണൂരില്‍ ആറ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

മുടി നീട്ടി വളര്‍ത്തിയതിന് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; കണ്ണൂരില്‍ ആറ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

0

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ ആറ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യതയുണ്ട്. പിടിഎ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബ്ലാത്തൂര്‍ സ്വദേശി മുഹമ്മജ് സഹലിനെ ഒരു കൂട്ടം പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മുടി നീട്ടി വളര്‍ത്തിയത് ചോദ്യം ചെയ്തായിരുന്നു വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ചെവി വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മര്‍ദ്ദനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സഹലിന്റെ കുടുംബം ശ്രീകണ്ഠാപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here