Home News കൊട്ടിയൂരില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് തമിഴ്‌നാട് സ്വദേശി മരിച്ചു

കൊട്ടിയൂരില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് തമിഴ്‌നാട് സ്വദേശി മരിച്ചു

0
കൊട്ടിയൂരില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് തമിഴ്‌നാട് സ്വദേശി മരിച്ചു

കണ്ണൂര്‍: കൊട്ടിയൂര്‍ ബോയ്‌സ് ടൗണ്‍ റോഡില്‍ ആശ്രമം കവലയ്ക്ക് സമീപം ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ഏഴരയോടെ കൊട്ടിയൂര്‍ -മാനന്തവാടി ചുരത്തിലെ വളവിലായിരുന്നു അപകടം.

പാലം നിര്‍മ്മാണത്തിനുളള ഇരുമ്പ് സാധനങ്ങളുമായി കര്‍ണാടകയില്‍ നിന്നും കണ്ണൂരിലേക്ക് വന്ന ലോറി വൈദ്യുത ലൈനിന് മുകളിലേക്ക് മറിഞ്ഞ് താഴേയ്ക്ക് പതിയ്ക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ചുരത്തില്‍ വാഹനഗതാഗതം തടസ്സപ്പെട്ട അവസ്ഥയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here