Home News എല്‍ദോസ് കുന്നപ്പിള്ളി 20-നകം വിശദീകരണം നല്‍കണം; കെ.പി.സി.സിയുടെ അന്ത്യശാസനം

എല്‍ദോസ് കുന്നപ്പിള്ളി 20-നകം വിശദീകരണം നല്‍കണം; കെ.പി.സി.സിയുടെ അന്ത്യശാസനം

0
എല്‍ദോസ് കുന്നപ്പിള്ളി 20-നകം വിശദീകരണം നല്‍കണം; കെ.പി.സി.സിയുടെ അന്ത്യശാസനം

തിരുവനന്തപുരം: അധ്യാപികയുടെ പരാതിയില്‍ ബലാല്‍സംഗക്കുറ്റത്തിന് കേസെടുത്ത പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി വരുന്ന ഒക്ടോബര്‍ 20-നകം വിശദീകരണം നല്‍കണമെന്ന് കെ.പി.സി.സിയുടെ അന്ത്യശാസനം. വിശദീകരണം ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ കത്ത് നല്‍കിയതായി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

ഒരു പൊതുപ്രവര്‍ത്തകന്റെ പേരില്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നത്. അതിനാല്‍ പ്രസ്തുത വിഷയത്തിലുള്ള എല്‍ദോസ് കുന്നപ്പിള്ളിയുടെ സത്യസന്ധമായ വിശദീകരണം കെ.പി.സി.സിയ്ക്ക് നിശ്ചിത സമയത്തിനകം നല്‍കണമെന്നും അല്ലാത്തപക്ഷം കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നേരത്തെ യുവതി പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ കെ.പി.സി.സി നേതൃത്വം എം.എല്‍.എയോട് വിശദീകരണം തേടി കത്ത് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here