Home Featured കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ല; സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ല; സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി

0

കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സി, കെ.യു.ആര്‍.ടി.സി എന്നിവയില്‍ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ സ്വകാര്യ-പൊതുവാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും കോടതി വ്യക്തമാക്കി.

സ്വകാര്യ ബസുകളിലടക്കം ഡ്രൈവര്‍ ക്യാബിന്‍, യാത്രക്കാര്‍ ഇരിക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ പരസ്യങ്ങളോ നിരോധിത ഫ്‌ലാഷ് ലൈറ്റുകളോ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്‌സ്‌പോകള്‍, ഓട്ടോ ഷോ എന്നിവയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി അറിയിച്ചു.

അതേസമയം വടക്കഞ്ചേരി ടൂറിസ്റ്റ് ബസപകടത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനം വിനോദയാത്രയ്ക്കായി ഉപയോഗിച്ചത് സ്‌കൂള്‍ അധികൃതരുടെ വീഴ്ചയാണെന്നും കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here