Home Featured സുരേഷ് ഗോപി കോര്‍ കമ്മിറ്റിയിലേക്ക്; നിര്‍ണ്ണായക നീക്കവുമായി ബി.ജെ.പി കേന്ദ്രനേതൃത്വം

സുരേഷ് ഗോപി കോര്‍ കമ്മിറ്റിയിലേക്ക്; നിര്‍ണ്ണായക നീക്കവുമായി ബി.ജെ.പി കേന്ദ്രനേതൃത്വം

0

തിരുവനന്തപുരം: മുന്‍ എം.പിയും നടനുമായ സുരേഷ് ഗോപി ബി.ജെ.പി കോര്‍ കമ്മിറ്റിയിലേക്ക്. പാര്‍ട്ടി കീഴ്‌വഴക്കങ്ങള്‍ മറികടന്നുകൊണ്ടാണ് സുരേഷ് ഗോപിക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വം ഔദ്യോഗിക ചുമതല നല്‍കിയിരിക്കുന്നത്. സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി കേരളത്തില്‍ ബി.ജെ.പിയ്ക്ക് നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

സുരേഷ് ഗോപി നേതൃത്വത്തിലേക്ക് വരുന്നതില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും അനുകൂല നിലപാട് തന്നെയാണെന്നാണ് വിലയിരുത്തല്‍. സാധാരണയായി പാര്‍ട്ടി പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും മാത്രമാണ് കോര്‍ കമ്മിറ്റിയില്‍ ഇടംപിടിയ്ക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനോട് സംസ്ഥാന നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഏറ്റവും പരമോന്നത ബോഡിയാണ് കോര്‍ കമ്മിറ്റി.

മുന്‍പ് കെ.സുരേന്ദ്രനെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റി പകരം സുരേഷ് ഗോപിയെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം സുരേഷ് ഗോപി നിഷേധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here