Home News വയനാട്ടില്‍ നിന്നും കാണാതായ വനിതാ സിഐയെ തിരുവനന്തപുരത്ത് കണ്ടെത്തി

വയനാട്ടില്‍ നിന്നും കാണാതായ വനിതാ സിഐയെ തിരുവനന്തപുരത്ത് കണ്ടെത്തി

0

കല്‍പ്പറ്റ: വയനാട്ടില്‍ നിന്നും കാണാതായ പനമരം എസ്.എച്ച്.ഒ കെ.എ.എലിസബത്തിനെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി പോയ എലിസബത്തിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്.

തിങ്കളാഴ്ച രാത്രി പത്തരയോടെ കോഴിക്കോട്ടെ ഒരു എ.ടി.എം കൗണ്ടറില്‍ നിന്ന് പണം എടുത്തതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് മാനാഞ്ചിറയില്‍ നിന്ന് പാലക്കാട് ബസില്‍ കയറിയെന്നും സിസിടിവി ദൃശ്യങ്ങളിലൂടെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെത്തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. ഫോണും സ്വിച്ച് ഓഫായിരുന്നു.

അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പ്പറ്റയിലാണെന്നായിരുന്നു സി.ഐ പറഞ്ഞത്. എന്നാല്‍ അവിടെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here