Home Featured നരബലിയ്ക്ക് ശേഷം സ്ത്രീകളുടെ മാംസവും ഭക്ഷിച്ചു; പ്രതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

നരബലിയ്ക്ക് ശേഷം സ്ത്രീകളുടെ മാംസവും ഭക്ഷിച്ചു; പ്രതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

0

കൊച്ചി: പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലിക്ക് ഇരയാക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിടിയിലായ പ്രതികള്‍. സ്ത്രീകളെ കൊലപ്പെടുത്തി നരബലി നടത്തിയ ശേഷം അവരുടെ മാംസവും പാകം ചെയ്ത് ഭക്ഷിച്ചതായാണ് പിടിയിലായ ഭഗവല്‍സിങ്ങിന്റെയും ഭാര്യ ലൈലയുടെയും വെളിപ്പെടുത്തല്‍. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇരുവരും ഇക്കാര്യം തുറന്നുപറഞ്ഞത്. പൂജ നടത്തിയതിന് ശേഷം ഫലസിദ്ധിക്ക് വേണ്ടി പ്രസാദമായി സ്ത്രീകളുടെ മാംസം കൂടി ഭക്ഷിക്കണമെന്ന കൂട്ടുപ്രതി ഷാഫിയുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഇരുവരും പാകം ചെയ്ത് ഭക്ഷിച്ചതെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

ഭഗവല്‍ സിങ്ങും ലൈലയും ചേര്‍ന്നാണ് സ്ത്രീകളുടെ മാംസം അറുത്തെടുത്തത്. സ്ത്രീകളുടെ മാംസം മുറിച്ചെടുത്ത ശേഷം പാചകം ചെയ്ത് ഭക്ഷിക്കുകയായിരുന്നു. ഇരകളുടെ മാംസം പ്രസാദമാണെന്നും ഇത് മറ്റുള്ളവര്‍ക്ക് നല്‍കാനും ഷാഫി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. ആഭിചാരം സംബന്ധിച്ച പുസ്തകങ്ങള്‍ വായിക്കാനും ഷാഫി ആവശ്യപ്പെട്ടിരുന്നു. ഈ പുസ്തകങ്ങളില്‍ നരബലി നടത്തി മാംസം കഴിയ്ക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിനോട് പറഞ്ഞു.

നരബലി നടത്തുന്നതിന് മുമ്പായി സ്ത്രീകളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഷാഫി ഊരിവാങ്ങിയിരുന്നു. സ്ത്രീകളെ എത്തിക്കുന്നതിനായി ഷാഫി ലക്ഷങ്ങള്‍ ഭഗവല്‍ സിങ്ങില്‍ നിന്നും ലൈലയില്‍ നിന്നും കൈപ്പറ്റുകയും ചെയ്തിരുന്നതായാണ് പൊലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here