Home News സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമം; മലയാളി യുവാവ് ദുബായില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമം; മലയാളി യുവാവ് ദുബായില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു

0

കൊല്ലം: ദുബായിലെ ബഹുനിലക്കെട്ടിടത്തില്‍ നിന്നും വീണ് മലയാളി യുവാവ് മരിച്ചു. കടയ്ക്കല്‍ പെരിങ്ങാട് തേക്കില്‍ തെക്കേടത്തുവീട്ടില്‍ ബിലു കൃഷ്ണന്‍ (30) ആണ് മരിച്ചത്. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

ദുബായിലെ കമ്പനിയില്‍ സെക്യൂരിറ്റി ഓഫീസറാണ് ബിലു കൃഷ്ണന്‍. സുഹൃത്തായ പഞ്ചാബ് സ്വദേശിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ഇരുവരും താഴെ വീഴുകയായിരുന്നു. സാരമായ പരിക്കേറ്റ ബിലുകൃഷ്ണന്‍ തത്ക്ഷണം മരിച്ചു. ഒപ്പം വീണ പഞ്ചാബ് സ്വദേശിയുടെ പരിക്ക് ഗുരുതരമാണ്. ബിലു കൃഷ്ണന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

നാല് മാസം മുമ്പ് അന്തരിച്ച പിതാവ് ബാലകൃഷ്ണപിള്ളയുടെ മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കാനാണ് ബിലുകൃഷ്ണന്‍ ഒടുവില്‍ നാട്ടിലെത്തിയത്. ലക്ഷ്മിയാണ് ഭാര്യ. ഒരു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.

LEAVE A REPLY

Please enter your comment!
Please enter your name here