
കൊച്ചി: കൊച്ചി കളമശ്ശേരിക്ക് സമീപം തെരുവുനായയുടെ കടിയേറ്റ് 12 പേര്‍ക്ക് പരിക്കേറ്റു. കുസാറ്റ് കാമ്പസിനും പരിസരത്തും രാവിലെ നടക്കാനിറങ്ങിയ 12 പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇതില്‍ എട്ട് പേര്‍ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിലും ബാക്കിയുള്ളവര്‍ കളമശ്ശേരി ഗവ.മെഡിക്കല്‍ കോളെജിലും ചികിത്സ തേടി.
കുസാറ്റ് ക്യാമ്പസിലെ പൈപ്പ് ലൈന്‍ റോഡ്, തൃക്കാക്കര അമ്പലം റോഡ് വഴി വന്ന നായയാണ് ആളുകളെ കടിച്ചത്. ഓടിപ്പോയ നായയെ കണ്ടെത്താനായിട്ടില്ല. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.