Home News ലോഡ് ഇറക്കുന്നതിനിടെ ലോറിയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് തൊഴിലാളി മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

ലോഡ് ഇറക്കുന്നതിനിടെ ലോറിയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് തൊഴിലാളി മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

0

കോഴിക്കോട്: അരീക്കാട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ഒരാള്‍ മരിച്ചു. പാലക്കാട് നാട്ടുകല്‍ നെടുമ്പാര സ്വദേശി ഷെഫീഖ് (36) ആണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.

ദേശീയപാതയില്‍ അരീക്കാട് പള്ളിക്ക് സമീപത്തെ കടയുടെ മുന്നില്‍ നിര്‍ത്തി ലോഡിറക്കുകയായിരുന്ന ലോറിയിലാണ് കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍, ലോഡ് ഇറക്കുകയായിരുന്ന ഷെഫീഖിന്റെ മേല്‍ ഇരുമ്പുപെട്ടികള്‍ വീഴുകയായിരുന്നു. ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here