കണ്ണൂര്‍: മംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ ഏരുവേശി സ്വദേശി അഭിജിത്ത്(26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിഖിലിനെ പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം.
ജോലിസംബന്ധമായ ആവശ്യത്തിനായാണ് ഇരുവരും മംഗളൂരുവില്‍ എത്തിയത്. ഏരുവേശി പഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗം എം.ഡി.രാധാമണിയുടെയും മനോജിന്റെയും മകനാണ് മരിച്ച അഭിജിത്ത്. സഹോദരന്‍: മനീഷ്. അഭിജിത്തിന്റെ സംസ്‌കാരം നാളെ നടക്കും