Home Featured വയലാര്‍ അവാര്‍ഡ് എസ്.ഹരീഷിന്റെ മീശ നോവലിന്

വയലാര്‍ അവാര്‍ഡ് എസ്.ഹരീഷിന്റെ മീശ നോവലിന്

0
വയലാര്‍ അവാര്‍ഡ് എസ്.ഹരീഷിന്റെ മീശ നോവലിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രശസ്ത നോവലിസ്റ്റ് എസ്.ഹരീഷിന്. എസ്.ഹരീഷിന്റെ മീശ എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സാറാ ജോസഫ്, വി.ജെ.ജയിംസ്, വി.രാമന്‍കുട്ടി എന്നിവരടങ്ങിയ പുരസ്‌കാരസമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് സമ്മാനിക്കും.

അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതിജീവിതത്തെ കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലാണ് മീശ. 2019-ല്‍ മീശയ്ക്ക് മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. തൊട്ടടുത്ത വര്‍ഷം ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരവും തേടിയെത്തി.

2021-ല്‍ ബെന്യാമിനായിരുന്നു വയലാര്‍ അവാര്‍ഡ് ലഭിച്ചത്. ‘മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന നോവലായിരുന്നു പുരസ്‌കാരം.

LEAVE A REPLY

Please enter your comment!
Please enter your name here