Home Featured ഇന്ന് മുതല്‍ കര്‍ശന പരിശോധന, ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശം

ഇന്ന് മുതല്‍ കര്‍ശന പരിശോധന, ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശം

0
ഇന്ന് മുതല്‍ കര്‍ശന പരിശോധന, ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: വടക്കഞ്ചേരി ബസപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനവ്യാപകമായി ഇന്ന് മുതല്‍ വാഹനപരിശോധന കര്‍ശനമാക്കി. നിയമലംഘനം നടത്തുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും പരിശോധിക്കാനാണ് ഗതാഗത കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അന്തര്‍സംസ്ഥാന വാഹനങ്ങളും പരിശോധിക്കും. ജി.പി.എസ് ഘടിപ്പിക്കാത്ത വാഹനങ്ങളെ കണ്ടെത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വടക്കഞ്ചേരി അപകടത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് കൂടിയാണ് പരിശോധന വ്യാപിപ്പിക്കുന്നത്.

അതേസമയം കോട്ടയം ചിങ്ങവനത്ത് സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്കായി എത്തിയ അഞ്ച് ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് വിലക്കി. ബസുകളില്‍ എയര്‍ഹോണും ലേസര്‍ ലൈറ്റുകളും പിടിപ്പിച്ചിരുന്നു. സ്പീഡ് ഗവര്‍ണറുകള്‍ വിച്ഛേദിച്ച നിലയിലുമായിരുന്നു. ഇതേത്തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്. ഊട്ടി, വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുമായി യാത്ര പോകാനെത്തിയതായിരുന്നു ബസുകള്‍.

കൊല്ലം കൊട്ടാരക്കര തലച്ചിറയിലെ പോളിടെക്‌നിക് കോളെജില്‍ എത്തിയ ബസും മോട്ടോര്‍ വാഹനവകുപ്പ് വിലക്കി. ഈ ബസില്‍ വേഗപ്പൂട്ട് ഘടിപ്പിച്ചിരുന്നില്ല. നിരോധിത, ശബ്ദ, വെളിച്ച സംവിധാനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here